പാകിസ്ഥാന്‍ സൈന്യത്തിന് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഒബാമ; ലാദന്റെ ഒളിത്താവളം റെയ്ഡ് ചെയ്തതില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താതിരുന്നത് ഇക്കാരണത്താല്‍

New Update

publive-image

വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈന്യത്തിന് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ വെളിപ്പെടുത്തല്‍. അതുകൊണ്ടാണ് ലാദന്റെ ഒളിത്താവളം റെയ്ഡ് ചെയ്തതില്‍ പാകിസ്ഥാനെ ഉള്‍പ്പെടുത്താതിരുന്നതെന്ന് ഒബാമ അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ ദി പ്രോമിസ്ഡ് ലാന്‍ഡില്‍ പറയുന്നു.

Advertisment

പാക് സൈന്യത്തിലെ ചില ഘടകങ്ങള്‍ക്ക് താലിബാനുമായും അല്‍ ഖ്വയ്ദയുമായി അടുത്ത ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ബിന്‍ലാദനെ വധിച്ച സംഭവത്തെക്കുറിച്ചും ദി പ്രോമിസ്ഡ് ലാന്‍ഡില്‍ ഒബാമ വ്യക്തമാക്കുന്നു.

അതീവ രഹസ്യ സൈനിക നടപടിയെ അന്നത്തെ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സും വൈസ് പ്രസിഡന്റ് ജോ ബൈഡനും എതിര്‍ത്തിരുന്നുവെന്നും ഒബാമ വെളിപ്പെടുത്തി. കേട്ട വിവരങ്ങളെ അടിസ്ഥാനമാക്കി, സ്ഥലത്ത് ഓപ്പറേഷന്‍ നടത്താന്‍ ആവശ്യമായ വിവരങ്ങള്‍ കൈയ്യിലുണ്ടെന്ന് താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഒബാമ വ്യക്തമാക്കി.

Advertisment