‘ഇന്ത്യയെ കണ്ടു പഠിക്കൂ’: പാക് വിദ്യാര്‍ത്ഥിനികളുടെ വാക്കുകള്‍ വൈറല്‍

ഉല്ലാസ് ചന്ദ്രൻ
Sunday, February 2, 2020

വുഹാന്‍: തങ്ങളുടെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

”പാകിസ്ഥാന്‍ സര്‍ക്കാരിനെ ഓര്‍ത്ത് ലജ്ജിക്കുന്നു,? ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ” എന്നൊക്കെയാണ് വീഡിയോയില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

ലോകം മുഴുവന്‍ കൊറോണയുടെ ഭീതിയില്‍ നില്‍ക്കവേ, വുഹാനില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള തിരക്കിലാണ് ഇന്ത്യ. അതേസമയം ഇന്ത്യന്‍ സമീപനത്തിന് വിപരീതമായ നിലപാടാണ് പാകിസ്ഥാന്‍ അവരുടെ പൗരന്മാരോട് സ്വീകരിച്ചിരിക്കുന്നത്. ചൈനയില്‍ കുടുങ്ങിയ തങ്ങളെ തിരികെ നാട്ടിലെത്തിക്കണമെന്ന പൗരന്മാരുടെ അഭ്യര്‍ത്ഥന പാക് ഭരണകൂടം തള്ളിയിരുന്നു.

സഖ്യകക്ഷിയായ ചൈനയോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് കൊറോണ വൈറസ് ബാധിച്ച വുഹാനില്‍നിന്ന് പാകിസ്ഥാന്‍ പൗരന്മാരെ മടക്കിക്കൊണ്ടുപോകാതിരിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് പാകിസ്ഥാനികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.

×