ഇന്ത്യയുടെ ശ്രദ്ധ കൊവിഡ് പ്രതിരോധത്തില്‍; പടിഞ്ഞാറന്‍ തീരത്തുകൂടി ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നു; ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍

New Update

ന്യൂഡല്‍ഹി: രാജ്യം പൂര്‍ണശ്രദ്ധ കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം മുതലാക്കി പാകിസ്ഥാന്‍ പടിഞ്ഞാറന്‍ തീരത്തുകൂടി ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

സിന്ധ് പ്രവിശ്യയിലെ ചെറിയ തുറമുഖങ്ങള്‍ മുഖേന പാകിസ്ഥാനിലെ കള്ളക്കടത്ത് സംഘങ്ങളെയോ അധോലോക സംഘങ്ങളെയോ ഉപയോഗിച്ചായിരിക്കും ആക്രമണം നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് കള്ളക്കടത്ത് സംഘങ്ങളെ ഐഎസ്‌ഐ സഹായിക്കുന്നുണ്ടെന്നും ഇന്ത്യയുടെ നാവികസേന ആസ്തികളാണ് പാക് ചാരസംഘടന ലക്ഷ്യമിടുന്നതെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisment