വിദേശയാത്ര അപരിചിതം, വിമാനത്തില്‍ തനിച്ച് പോകാന്‍ പേടി ! സിംബാവ്‌വെ പര്യടനത്തില്‍ നിന്നൊഴിവായി പാകിസ്ഥാന്‍ ക്രിക്കറ്റ് താരം

സ്പോര്‍ട്സ് ഡസ്ക്
Saturday, April 17, 2021

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം സാഹിദ് മഹ്‌മൂദിനെ സിംബാബ്‌വെയ്‌ക്കെതിരായ ടി-20 പരമ്പരയില്‍ നിന്നൊഴിവാക്കി. ഷഹ്ദാബ് ഖാന് പകരക്കാരനായാണ് ലെഗ് സ്പിന്നറായ സാഹിദിനോട് സിംബാബ്‌വെയിലേക്ക് എത്താന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.

എന്നാല്‍ താന്‍ ഇതുവരെ വിദേശത്തേക്ക് പോയിട്ടില്ലെന്നും തനിച്ച് വിമാനത്തില്‍ പോകാന്‍ പേടിയാണെന്നും താരം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (പിസിബി) അറിയിച്ചു. ഇതോടെ സാഹിദിനെ ഒഴിവാക്കാന്‍ പിസിബി തീരുമാനിച്ചു.

എന്നാല്‍ ടി-20 പരമ്പരയില്‍ നിന്ന് ഒഴിവായെങ്കിലും സിംബാബ്‌വെയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സാഹിദിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ട മറ്റു താരങ്ങളോടൊപ്പം ഏപ്രില്‍ 21ന് സാഹിദ് പാകിസ്ഥാനില്‍ നിന്ന് സിംബാബ്‌വെയിലേക്ക് പുറപ്പെടും.

×