Advertisment

ബലാൽക്കാരികളെ നപുംസകങ്ങളാക്കുന്ന നിയമം പാക്കിസ്ഥാനിൽ പ്രാബല്യത്തിൽ വന്നു !

New Update

സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുന്നവരെ Chemical Castration ( രാസ ഷണ്ഡീകരണം) വഴി നപുംസകങ്ങളാക്കുന്ന ഓർഡിനൻസിൽ പാക്കിസ്ഥാൻ രാഷ്‌ട്രപതി ഒപ്പുവച്ചു. അതോടെ രാജ്യത്ത് അത് നിയമമായി മാറുകയും ചെയ്തു.

Advertisment

publive-image

ഈ നിയമത്തെ ആധാരമാക്കി ഷണ്ഡീകരിക്കാനുള്ള ബലാൽക്കാരികളായ കുറ്റവാളികളുടെ ഒരു ദേശീയ രജിസ്റ്റർ തയ്യറാക്കാനും ഇരയാകപ്പെട്ടവരുടെ വിവരങ്ങൾ രഹസ്യമാക്കി വയ്ക്കാനും സർക്കാർ തീരുമാനിച്ചു.

ഈ പുതിയ നിയമപ്രകാരം ഇനിമുതൽ ബലാൽസംഗക്കേസുകൾ വിചാരംചെയ്യപ്പെടാനായി രാജ്യമൊട്ടാകെ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കപ്പെടുകയും അവ 4 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കുകയും ചെയ്യേണ്ടതാണ്.

publive-image

ഈ നിയമം കൊണ്ടുവരാനുള്ള പ്രധാന കാരണം കഴിഞ്ഞവർഷം ലാഹോറിൽ നടന്ന ഒരു യുവതിയുടെ കൂട്ടബലാൽസംഗമാണ്‌. രാത്രിയിൽ തൻ്റെ രണ്ടു മക്കൾക്കൊപ്പം ഹൈവേയിലൂടെ നടന്നുപോയ യുവതി അവരുടെ മക്കളുടെ മുന്നിൽവച്ച് കൂട്ടബലാൽസംഗത്തിനിരയായ സംഭവം പാക്കിസ്ഥാനിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. അതേത്തുടർന്നുണ്ടായ ജനരോഷത്തിൻ്റെ പ്രതിഫലനമാണ് ഇത്തരത്തി ലൊരു കടുത്ത നിയമം കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

pakisthan law4
Advertisment