റിയാദ് : നയതന്ത്ര ബന്ധത്തിൽ സൗദി അറേബ്യയുമായി ഉണ്ടായ പ്രശ്നം പരിഹരിക്കാൻ പോയ പാകിസ്ഥാന് തിരിച്ചടി. പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശത്തേ തുടര്‍ന്നാണ് ഇരു രാജ്യങ്ങളുടെ ബന്ധത്തിൽ വിള്ളൽ വീണത്. പ്രശനം പരിഹരിക്കുന്നതിന് വേണ്ടി പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൗദിയിലെത്തിയെങ്കിലും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറായില്ല. എന്നാണ് റിപ്പോര്‍ട്ടുകള്‍.
/sathyam/media/post_attachments/vaG6yEkR6svkERI5WJYB.jpg)
സൗദി നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിൽ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച നടത്തണമെന്ന പാക് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശം പരിഗണിക്കാത്തതാണ് കാരണം. ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തില്ലെങ്കില്‍ ഒ.ഐ.സിയെ പിളര്‍ത്തുമെന്ന സൂചന നല്‍കുന്ന പരാമര്‍ശമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയത്. ഇതേതുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായത്.
സൗദിയുമായുള്ള ബന്ധത്തിന് പാകിസ്താന്‍ വലിയ പ്രാധാന്യം നല്‍കുന്നതിനാൽ വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ മാപ്പപേക്ഷയുമായാണ് ജനറല്‍ ബജ്‌വ സൗദിയിലെത്തിയത്. എന്നാൽ സല്‍മാന്‍ രാജകുമാരന്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതിനാല്‍ ഉപ പ്രതിരോധ മന്ത്രിയായ മേജര്‍ ജനറല്‍ ഫയ്യാദ് അല്‍ റുവെയ്‌ലിയുമായി ചര്‍ച്ച നടത്തി ക്ഷമാപണം നടത്തി ബജ്‌വ മടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബജ്‌വയ്‌ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറല്‍ ഫയിസ് ഹമീദും ഉണ്ടായിരുന്നു.
സൗദിയില്‍നിന്ന് നേരെ യു.എ.ഇയിലേക്കാണ് ഇവര്‍ പോവുക. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനേ തുടര്‍ന്ന് യു.എ.ഇയുമായുള്ള ബന്ധത്തിലും വിള്ളല്‍ വീഴാതിരിക്കുക എന്ന ദൗത്യവുമായാണ് ഇവര്‍ പോകുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us