New Update
പാലാ: പനങ്കുല ഒരുക്കി കെട്ടുന്നതിന് ഓല വെട്ടുന്നതിനായി പനയിൽ കയറിയ ചെത്ത് തൊഴിലാളി പനയിൽ നിന്നും വീണു മരിച്ചു. രാമപുരം അറയാനി ഷാപ്പിലെ എ ഐ ടി യു സി യൂണിയൻ തൊഴിലാളിയായ കൊണ്ടാട് പൂവത്തിങ്കൽ പി കെ സുരേഷ് (50)ആണ് മരിച്ചത്. ഉച്ചക്ക് 12 മണിയോടെയാണ് അപകടം.
Advertisment
/sathyam/media/post_attachments/hEhApZMRbhq55OaDS2um.jpg)
ഉച്ചയൂണിന് വരുന്ന സമയത്ത് കാണാഞ്ഞതിനാൽ വീട്ടുകാർ അന്വേഷിച്ചു ചെന്നപ്പോൾ പനയുടെ ചുവട്ടിൽ പരിക്കേറ്റു കിടക്കുകയായിരുന്നു.തലയ്ക്കായിരുന്നു പരിക്ക്. വായിൽ നിന്നും, ചെവിയിൽ നിന്നും രക്തം വരുന്ന രീതിയിലാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ ആണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us