New Update
കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരിച്ചത്. 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികില്‍സയിലായിരുന്നു.
Advertisment
/sathyam/media/post_attachments/2OLp3NmU2GCTWbFGlhue.jpg)
കഴിഞ്ഞ സെപ്റ്റംബർ 23 നാണ് പിതാവ് ഗോപാലകൃഷ്ണന്റെ ക്രൂരകൃത്യത്തിന് ഷിനു ഇരയായത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്. ചികിത്സയിലായിരുന്ന ഷിനു ഇന്ന് വെളുപ്പിന് അഞ്ച് മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.
ഷിനു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതേ തടുർന്നുണ്ടായ കലഹമാണ് ആക്രമണത്തിന് കാരണമായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us