ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
പാലാ: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലയില്‍ കേരള ജനപക്ഷം സെക്കുലര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നും എന്‍.ഡി.എക്ക് പിന്തുണ നല്‍കുമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. ജില്ലാ ജനറല്‍ബോര്‍ഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Advertisment
എന്നാല്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന കാര്യത്തില്‍ എന്‍.ഡി.എ യില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇന്ന് വിളിച്ചു ചേര്‍ത്ത ജില്ലാ കമ്മിറ്റി യോഗത്തിലും സീറ്റ് ആര്‍ക്ക് നല്കണമെന്നതില് തീരുമാനമായില്ല. പി.സി ജോര്‍ജ്, പി.സി തോമസ് അടക്കം പങ്കെടുത്ത യോഗത്തില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ഉണ്ടായില്ല.