New Update
കോട്ടയം: പാലായിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കരൂർ റൂട്ടിൽ നഗരസഭാ പരിധിയിൽ വെളളഞ്ചൂരിനടുത്ത് ഒരു യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾക്ക് ആശുപത്രിയിൽ നിന്നു തന്നെയാണ് കോവിഡ് പകർന്നത്.
Advertisment
/sathyam/media/post_attachments/oKiE4Ojdrh9jmogigt1w.jpg)
ചികിത്സയിലായിരിക്കെ ഇയാളുടെ അടുത്ത കട്ടിലിൽ കിടന്ന രോഗിക്ക് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഈ യുവാവിന് ഞായറാഴ്ച വൈകിട്ടു തന്നെ ടെസ്റ്റ് നടത്തിയെങ്കിലും രോഗമില്ലെന്നാണ് കണ്ടെത്തിയത്.
എന്നാൽ തിങ്കളാഴ്ച പാലാ ജനറൽ ആശുപത്രിയിൽ വീണ്ടും സ്രവം എടുത്ത് പരിശോധിച്ചതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു. വീട്ടിൽ ക്വാറൻ്റയിനിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. മാനസിക ബുദ്ധിമുട്ടുകൾ ഉള്ള ആളായതിനാൽ ഇയാൾക്ക് ജ്യേഷ്ഠൻ കൂട്ടിരുന്നു. ജ്യേഷ്ഠൻ്റെ സ്രവ പരിശോധന നാളെ നടത്തും. യുവാവിനെ പാലാ ജനറൽ ആശുപത്രി കോവിഡ് സെൻ്ററിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us