പാലായില്‍ ശക്തമായ കാറ്റും ചുഴലിക്കാറ്റും; കരൂര്‍ പഞ്ചായത്തില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങള്‍ കടപുഴകി; വൈദ്യുതി ബന്ധം പൂര്‍ണമായും തകര്‍ന്നു, വന്‍മരങ്ങള്‍ നിലംപൊത്തി ഗതാഗതം സ്തംഭിച്ചു

New Update

പാലാ: പാലായില്‍ ആഞ്ഞടിച്ച കാറ്റിലും ചുഴലിക്കാറ്റിലും നിരവധി വന്‍മരങ്ങള്‍ നിലം പൊത്തിയതായി റിപ്പോര്‍ട്ട്. കരൂര്‍ പഞ്ചായത്തില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങളാണ് കടപുഴകി വീണത്. പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

Advertisment

ചിറ്റാര്‍ പള്ളിറോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ചിറ്റാര്‍ നെല്ലിക്കുടി രാജുവിന്‍റെ വീടും സമീപത്തെ രണ്ടു വീടുകളും പൂര്‍ണ്ണമായും തകര്‍ന്നു. ചിറ്റാറിലെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് റബ്ബര്‍മരങ്ങളാണ് വീണ് കിടക്കുന്നത്. ചുഴലിക്കാറ്റ് വന്‍നാശനഷ്ടമാണ് പാലായിലും കരൂര്‍ പഞ്ചായത്തിലും ഉണ്ടാക്കിയിരിക്കുന്നതെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

publive-image

പടിഞ്ഞാറ്റിൻകര, പാളയം മേഖലയിൽ  കാറ്റ് വൻ നാശം സൃഷ്ടിച്ചു. വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു. പലയിടത്തും മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരങ്ങൾ വീണ് നിരവധി വീടുകൾക്കു കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്.

വാഴ, തെങ്ങ്, ആഞ്ഞിലി, പ്ലാവ് ഉൾപ്പെടെയുള്ളവ പിഴുതെറിയപ്പെട്ടു. ഒട്ടേറെ വീടുകൾക്കു മുകളിൽ മരങ്ങൾ വീണു കിടക്കുകയാണ്.ശക്തമായ കാറ്റിൽ മേലമ്പാറ ഭാഗത്തും കനത്ത നാശം സംഭവിച്ചു. നിരവധി വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.

publive-image

വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം വിഛേദിച്ചിക്കപ്പെട്ടു. അഡ്വ രാജേഷ് പല്ലാട്ടിൻ്റെ ഉടമസ്ഥതയിലുള്ള അനപ്പുര പൂർണമായും തകർന്നെങ്കിലും ബ്രഹ്മദത്തൻ എന്ന ആന പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു.

pala cyclone
Advertisment