കാക്കിക്കുള്ളിലുമുണ്ട് കനിവുള്ള ഹൃദയങ്ങൾ . പാലാ ഡിവൈ. എസ്.പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സമാഹരിച്ച ഒരു ലോഡ് സാധനങ്ങൾ

സുനില്‍ പാലാ
Tuesday, August 13, 2019

കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പോലീസ് സേനയും തയ്യാറാവുകയായിരുന്നു. പാലാ സബ് ഡിവിഷനു കീഴിലെ ഏഴ് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരും അഭ്യുദയകാംഷികളും ചേർന്നു സമാഹരിച്ച നിത്യോപയോഗ സാധനങ്ങളായ പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ, ക്ലീനിംഗ് വസ്തുക്കൾ എന്നിവ ഇന്നലെ കോട്ടയം പോലീസ് ക്യാമ്പിലേക്ക് എത്തിച്ചു. പാലാ ഡിവൈ. എസ്. പി. ഷാജിമോൻ ജോസഫ്, സി.ഐ. സുരേഷ് വി.എ., എസ്. ഐ. ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സാധന സാമഗ്രികൾ ശേഖരിച്ച് കോട്ടയത്ത് എത്തിച്ചത്.

×