പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ് സ്ഥാപിക്കാൻ ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിനെയും നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിനെയും അഭിനന്ദിച്ച് മാണി സി. കാപ്പന്‍ എംഎല്‍എ; ജനറൽ ആശുപത്രിയിൽ പൂർത്തിയായ കെട്ടിടങ്ങൾ കോവിഡ് ചികിത്സയ്ക്ക് തുറന്ന് കൊടുക്കണമെന്നും എംഎല്‍എ

New Update

publive-image

പാലാ: ജനറൽ ആശുപത്രിയിൽ പൂർത്തിയായിക്കിടക്കുന്ന കെട്ടിടങ്ങൾ അടിയന്തിരമായി കോവിഡ് ചികിത്സയ്ക്കായി തുറന്ന് കൊടുക്കണമെന്ന് നിയുക്ത എം എൽ എ മാണി സി കാപ്പൻ ആവശ്യപ്പെട്ടു.

Advertisment

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഉള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നടപടി സ്വീകരിക്കണം. പൈക ഗവൺമെൻ്റാശുപത്രി കെട്ടിടവും അടിയന്തിരമായി കോവിഡ് ചികിത്സയ്ക്ക് സജ്ജമാക്കണം.

അവശ്യ ഘട്ടത്തിൽ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ജനത്തെ സഹായിക്കണം. കോവിഡ് ചികിത്സയ്ക്കായി ജനം നെട്ടോട്ടമോടുമ്പോൾ ഇക്കാര്യത്തിൽ അടിയന്തിര നടപടിയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലാ ജനറൽ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റിംഗ് പ്ലാൻ്റ് സ്ഥാപിക്കാൻ ശുപാർശ ചെയ്ത സംസ്ഥാന സർക്കാരിനെയും നടപടി സ്വീകരിച്ച കേന്ദ്ര സർക്കാരിനെയും മാണി സി കാപ്പൻ അഭിനന്ദിച്ചു. അതേസമയം, പാലാ ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് അനുവദിച്ചതില്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് എംഎല്‍എ വ്യക്തമാക്കി.

publive-image

മാണി സി. കാപ്പന്‍ എംഎല്‍എയുടെ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്‌

പ്ലാന്റ് അനുവദിച്ചതെന്ന് എംഎല്‍എയുടെ ഇടപെടല്‍ മൂലമാണെന്ന തരത്തില്‍ കാപ്പന്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എംഎല്‍എയുടെ പ്രതികരണം.

Advertisment