/sathyam/media/post_attachments/7k20I674Sdqr4ZYT3wmn.jpg)
പാലാ: ജനറൽ ആശുപത്രിക്കായി നിർമ്മിച്ച ഡയഗണോസ്ററിക് സെന്റെർ, ഒ.പി ബ്ലോക്ക്, കാത്ത് ലാബ് ബ്ലോക്ക് എന്നീ ബഹുനില മന്ദിരങ്ങൾ എത്രയും വേഗം പ്രവർത്തനസജ്ജമാക്കി രോഗികൾക്കായി തുറന്നുകൊടുക്കുവാനും ഇതിനായി അവസാന മിനിക്കുപണികൾ എത്രയും വേഗം പൂർത്തിയാക്കുവാനും പുനസംഘടിപ്പിക്കപ്പെട്ട ജനറൽ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം നടപടി സ്വീകരിച്ചു.
കിഫ്ബി ഫണ്ടിൽ നിന്നും ലഭിച്ചിരുന്നതും ഇവിടെ നിന്നും മാറ്റിയതുമായ ഡയാലിസിസ് മെഷീനുകൾ തിരികെ എത്തിച്ച് ഇവിടെ സ്ഥാപിക്കുന്നതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും യോഗം തീരുമാനിച്ചു. പുതിയ ഒ.പി ബ്ലോക്കിലേക്കുള്ള റോഡ് വികസിപ്പിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. ക്യാൻസർ വിഭാഗത്തിൽ റേഡിയോ തെറാപ്പി ചികിത്സാ സൗകര്യം കൂടി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും.
ഇവിടെ നിലവിലുണ്ടായിരുന്നതും മററിടങ്ങളിലേക്ക് മാറ്റപ്പെട്ടതുമായ സ്കിൻ, സൈക്യാടി ചികിത്സാ വിഭാഗങ്ങൾ തിരികെ എത്തിക്കുന്നതിന് ആരോഗ്യ വകുപ്പിനെ സമീപിക്കും.
ഫോറൻസിക് വിഭാഗം ആരംഭിച്ച് പോസ്റ്റ് മാർട്ടം തുടങ്ങുന്നതിന് തുടർ നടപടി സ്വീകരിക്കും.
ഡയഗണോസ്ററിക് സെന്ററിൽ അവശ്യമായ ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾക്കായി അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിനും നടപടി സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു.
ഫിസിക്കൽ മെഡിസിൻ & റീ ഹാബിലിറ്റേഷൻ ചികിത്സാ വിഭാഗത്തിൽ കൂടുതൽ ഉപകരണങ്ങൾ ലഭ്യമാക്കി കൂടുതൽ പേർക്ക് ചികിത്സാ സൗകര്യം ഉറപ്പു വരുത്തും. ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിംഗ് സെന്ററും തുടങ്ങുകയും ഇതിനാവശ്യമായ ടെക്നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ സിജി പ്രസാദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, നീന ചെറുവള്ളി, വാർഡ് കൗൺസിലർ ബിജി ജോജോ, ടോബിൻ കണ്ടനാട്ട്, ജയ്സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, തുടങ്ങിയവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us