പാലാ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നിർമ്മാണ പുരോഗതി എംഎൽഎ വിലയിരുത്തി

സുനില്‍ പാലാ
Friday, November 8, 2019

പാലാ : മികവിന്റെ കേന്ദ്രമായി ഉയർത്തിയ പാലായിലെ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ മാണി. സി .കാപ്പൻ എം എൽ എ ഇന്നലെ സ്കൂൾ സന്ദർശിച്ചു.

സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, പി ടി എ ഭാരവാഹികൾ എന്നിവരുമായി ചർച്ച ചെയ്തു.

സ്കൂൾ ബിൽഡിംഗിൽ റാമ്പ് സൗകര്യം ഏർപ്പെടുത്തണമെന്ന് എം എൽ എ നിർദ്ദേശിച്ചു. വിശാലമായ ഓഡിറ്റോറിയം മുകളിൽ തയ്യാറാക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി എം ജോസഫ്, സിബി തോട്ടുപുറം, പീറ്റർ പന്തലാനി, ജോഷി പുതുമന, എബി. ജെ ജോസ്, കെ ആർ സുദർശനൻ, പ്രിൻസിപ്പൽ വിഷ്ണുകുമാർ, ഹെഡ്മിസ്ട്രസ് രമണി വി ജി, പി ടി എ പ്രസിഡന്റ് എ ജെ വർഗീസ്, വൈസ് പ്രസിഡന്റ് ശ്രീജ, കെ. ആർ. ദിവാകരൻ, സി.കെ. സജിമോൻ ചാലിത്തറ, നവീൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

×