പാലാ: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അവശനിലയിലായ സരിഗ വിജയൻ ചേട്ടൻ രോഗി അടിയന്തിര കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി ഉദാരമതികളുടെ സഹായം തേടുന്നു.
/sathyam/media/post_attachments/yFZ3DpvUZTx5pjVsfppP.jpg)
ഉച്ചഭാഷിണി ഓപ്പറേറ്ററായ രാമപുരം വെള്ളക്കടയില്‍ വിജയന്‍(56) ആണ് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കരള്‍ മാറ്റി വച്ചില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ജീവന്‍ തന്നെ അപകടത്തിലാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന ഇദ്ദേഹത്തിന്റെ ശാസ്ത്രക്രിയ ചിലവുകള്‍ക്കും മറ്റുമായി അമ്പത് ലക്ഷം രൂപയോളം ചിലവ് വരും. മറ്റ് വരുമാന മാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ലാതാത്ത ഇദ്ദേഹത്തിന് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളും ഭാര്യയുമാണുള്ളത്. പുകവലി, മദ്യപാനം തുടങ്ങി യാതൊരുവിധ ദുശ്ശീലങ്ങളുമില്ലാത്ത ഇദ്ദേഹത്തിന് രോഗം ആരംഭിച്ചിട്ട് വര്‍ഷങ്ങളായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ കൊണ്ടാണ് ഇപ്പോഴുള്ള ചികിത്സ നടക്കുന്നത്.
ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനുവേണ്ടി രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ ചെയര്‍മാനായി ചികിത്സാ സഹായം സമിതി രൂപീകരിച്ചിട്ടുണ്ട്. എം.പി. ശ്രീനിവാസ്, മത്തച്ചന്‍ പുതിയിടത്തുചാലില്‍, എം.പി. കൃഷ്ണന്‍ നായര്‍, സി.റ്റി. രാജന്‍, കെ.കെ. ശാന്താറാം, വി.ജി. വിജയകുമാര്‍, സുധീര്‍ എസ്., ഷാജികുമാര്‍ പയനാല്‍, പയസ്സ് രാമപുരം, അനില്‍കുമാര്‍ കുന്നുംപുറത്ത്, കെ.കെ. വിനു, വിശ്വന്‍ രാമപുരം തുടങ്ങിയവര്‍ സമിതി അംഗങ്ങളാണ്.
ചികിത്സാ സഹായ നിധി സ്വരൂപീകരിക്കുന്നതിനു വേണ്ടി വിജയന്റെ ഭാര്യയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 17830100047878, ഐ.എഫ്.എസ്.സി. - FDRL0001783 ഫെഡറല്‍ ബാങ്ക് രാമപുരം ബ്രാഞ്ച്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us