സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്ക് ദൗത്യം; രാമപുരത്ത് ആനക്കല്ല് കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയത്തുചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു

New Update

പാല: കേരള സർക്കാർ ആയിഷ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതിനായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക് ദൗത്യം രാമപുരം പഞ്ചായത്തില്‍ ആനക്കല്ല് കോളനിയിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയത്തുചാലിൽ ഫ്ലാഗ് ഓഫ് ചെയ്തു. ആനക്കല്ല് കോളനി,വൈലാപ്പിള്ളി കോളനി എന്നിവിടങ്ങളിലെ മുഴുവൻ ആളുകളെയും ഡോക്ടർമാരടങ്ങിയ സംഘം പരിശോധിച്ച് മരുന്നുകൾ നൽകി.

Advertisment

publive-image

രാമപുരം ഗവൺമെന്റ് ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ രാമപുരം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ജനപ്രതിനിധികൾ, ആരോഗ്യ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണത്തോടെ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങളായ അനിത രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സെല്ലി ജോർജ്, ഷൈനി സന്തോഷ്, മെഡിക്കൽ ഓഫീസർ ഡോക്ടർ റീനു രാജ്, അശ്വതി ബി നായർ, ഡോക്ടർ അമ്പിളി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

pala homeyo
Advertisment