പാലാ മണ്ഡലത്തിൽ നിറഞ്ഞു നിന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി

New Update

publive-image

പാലാ: മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്നുള്ള പ്രചാരണത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി സജീവമായത്. മണ്ഡലത്തിലെ മുക്കിലും മൂലയിലും എത്തി പ്രചാരണ രംഗത്ത് സജീവമാകുകയായിരുന്നു സ്ഥാനാർത്ഥി.

Advertisment

പരമാവധി ആളുകളെ നേരിൽ കാണുന്നതിനും, വോട്ട് അഭ്യർത്ഥിക്കുന്നതിനുമാണ് ഇന്നലെയും സ്ഥാനാർത്ഥി സമയം കണ്ടെത്തിയത്.വിവിധ സ്ഥലങ്ങളിൽ നടന്ന മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്ത സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കി.

ഇത് കൂടാതെ സംസ്ഥാന തലത്തിൽ നടന്ന വിവിധ ആലോചനാ യോഗങ്ങളിലും പരിപാടികളിലും ജോസ് കെ.മാണി സജീവമായി പങ്കെടുത്തിരുന്നു.
അടുത്ത മൂന്നു ദിവസം പരമാവധി വീടുകളിൽ സ്ഥാനാർത്ഥിയും പ്രവർത്തകരും നേരിട്ട് കയറുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മണ്ഡലം കൺവൻഷനുകൾ പൂർത്തിയാക്കി കുടുംബയോഗങ്ങളിലും, ചെറിയ പോക്കറ്റ് കോർണ്ണർ മീറ്റിംങുകളിലുമാണ് ഇപ്പോൾ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥാനാർത്ഥിയും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Advertisment