പാലാ:സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനോട് സഹകരിച്ച് പാലാ നിവാസികൾ. ഇന്ന് പാലായിൽ റിപ്പോർട്ട് ചെയ്തത് നാല് കൊറോണ കേസുകൾ മാത്രമാണ്. ഇനി വരുന്ന ദിവസങ്ങളിലും ജനം വീട്ടിലിരുന്നാൽ രോ​ഗവ്യാപനം നന്നേ കുറവാകുമെന്ന പ്രതീക്ഷയിലാണ് അധിക്യതർ. ഏതാനും സ്വകാര്യ വാഹങ്ങൾ ഒഴിച്ചാൽ നിരത്തുകൾ വിജനമായിരുന്നു.
/sathyam/media/post_attachments/fREWNWbqAJGv51cjQbh9.jpg)
സത്യവാങ്മൂലമില്ലാതെ നിരത്തിലിറങ്ങിയ ഏതാനും പേർക്ക് പിഴയും ചുമത്തി. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു മേഖലകൾ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. ഇതിൽ രാമപുരം ചിറകണ്ടവും ഉൾപ്പെടും ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 39 ആയി.
പുതിയ ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ
ക്ലോസ് ഡ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ
======
1. രാമപുരം പഞ്ചായത്ത് പത്താം വാർഡിൽ ചിറക്കണ്ടം അതിഥി തൊഴിലാളി മേഖല
2. കങ്ങഴ പഞ്ചായത്ത് നാലാം വാർഡിൽ വി.വി.കെ കൺസ്ട്രക്ഷൻസ് ലേബർ ക്യാമ്പ്
ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകൾ
======
3. വിജയപുരം പഞ്ചായത്ത് എട്ടാം വാർഡിൽ മാങ്ങാനം മുണ്ടകപ്പാടം അഗതി മന്ദിരം
4. വാഴപ്പള്ളി പഞ്ചായത്ത് 13-ാം വാർഡിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നഗറിൽ ഹൈറേഞ്ച് മാനേജ്‌മെന്റ് കമ്പനി
ലാർജ് കമ്യൂണിറ്റി ക്ലസ്റ്റർ
=====
5. കുമരകം പഞ്ചായത്ത് 11-ാം വാർഡിൽ മേലേക്കര മേഖല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us