New Update
/sathyam/media/post_attachments/GtVNTJ8l668EGkSp5uBm.jpg)
പാലാ: നഗരസഭയുടെ സമഗ്ര വികസനവും, വളർച്ചയും ജനങ്ങളുടെ ക്ഷേമവും ഉറപ്പുവരുത്തുന്ന യുഡിഎഫ് പ്രകടനപത്രിക നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുറത്തിറക്കും.
Advertisment
നഗരസഭയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പു പ്രചരണാർത്ഥം നാളെ പാലായിൽ എത്തുന്ന ഉമ്മൻചാണ്ടി തെക്കേക്കര മുക്കാലികുന്നിൽ വെച്ച് നടക്കുന്ന യുഡിഎഫ് പ്രവർത്തക കൺവെൻഷനിലാണ് പ്രകടനപത്രിക പുറത്തിറക്കുക.
നഗരസഭയിലെ യുഡിഎഫ് പാനലിന് നേതൃത്വം നൽകുന്ന മുൻ നഗരപിതാവ് കുര്യാക്കോസ് പടവൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ സതീശ് ചൊള്ളാനി, എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലായിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us