പാലാ: പാലാ നഗരസഭയിലെ ജീവനക്കാരനു കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അടിയന്തിര തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്. നഗര സഭാ ഓഫീസിൽ ഈ ജീവനക്കാരനുമായി സമ്പർക്കമുണ്ടായിരുന്ന ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ പ്രവേശിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്ന് മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക്കും, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസും പറഞ്ഞു.
/sathyam/media/post_attachments/zIP679WpRsWlvZd4oWcZ.jpg)
ഇത്തരത്തിൽ വനിതാ ജീവനക്കാരുൾപ്പെടെ 12 പേരാണ് ഹോം ക്വാറൻ്റൈയിനിൽ പോകേണ്ടത്.
നഗരസഭ ഓഫീസും പരിസരവും അണുവിമുക്തമാക്കുകയും ഫ്യൂമിഗേഷൻ ഉൾപ്പടെ നടപടികൾ സ്വീകരിക്കുകയും ചെയ്തു .നഗരസഭാ ഓഫീസിൽ പ്രവേശിക്കുന്നതിന് പൊതു ജനങ്ങൾക്ക് നേരത്തെ തന്നെ ആവശ്യമായ നിയന്ത്രണസംവിധാനങ്ങൾ ഉണ്ടായിരുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ല.
എന്നാൽ പൊതുവിൽ ഇക്കാര്യത്തിൽ നാം സ്വീകരിക്കേണ്ട ജാഗ്രത ഇനിയും തുടരേണ്ടതുണ്ട്.ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ ഉള്ളവർ പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് സെല്ലുമായി ബന്ധപ്പെടേണ്ടതാണ്.
നഗരസഭാ ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ഓഫിസിലേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതും അടിയന്തിര ആവശ്യങ്ങൾക്ക് 04822 -212328 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്ന താണ്. കൂടാതെ നഗരസഭയിൽ രേഖാമൂലം അറിയിക്കേണ്ട വിവരങ്ങൾ ഔദ്യോഗിക email ഐഡിയിൽ അറിയിക്കാവുന്നതാണെന്ന് ചെയർപേഴ്സൺ മേരി ഡൊമിനിക്കും ,മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹുവൈസും അറിയിച്ചു .
പാലാ നഗരസഭ കോവിഡ് ഹെൽപ്‌ഡെസ്‌ക് നമ്പർ 9961397676
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us