മൂന്നാറിൽ മാത്രമല്ല, നീലക്കുറിഞ്ഞി പാലായിലും പൂക്കും!

author-image
സുനില്‍ പാലാ
Updated On
New Update

പാലാ കളരി വീട്ടിൽ പ്രൊഫ. കെ. ഡി. സുധാകരൻ്റെ വീട്ടുമുറ്റത്തു നട്ട നീലക്കുറിഞ്ഞികളാ ണ് കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പൂവിട്ടത്.

Advertisment

publive-image
ഒരു ബന്ധുവിനൊപ്പം ആറു മാസം മുമ്പ് ഇടുക്കി അണക്കര മേട്ടിൽ പോയ പ്രൊഫ. സുധാകരൻ അവിടെ നിന്നാണ് ഏതാനും ചുവട് നീലക്കുറിഞ്ഞി തൈകൾ പാലായ്ക്ക് കൊണ്ടുവന്നത്.

publive-image

ചെടിച്ചട്ടിയിലും മുറ്റത്തുമായി ഇവ നട്ടു. വെള്ളിയാഴ്ച പുലർച്ചെ നോക്കിയപ്പോൾ ഇതിലൊരെണ്ണം പൂവിട്ടു കണ്ടു. ഇന്നലെ ബാക്കി ചെടികളിലും പൂ വിടർന്നു.വിവരമറിഞ്ഞ് അയൽവാസികളൊക്കെ നീലക്കുറിഞ്ഞി കാണാൻ കളരി വീട്ടിലെത്തി.

വീട്ടുമുറ്റത്തു നിന്നു കുറേ തൈകൾ മൂന്നിലവിലെ സ്വന്തം പുരയിടത്തിൽ കൊണ്ടുപോയി നട്ടിട്ടുണ്ടെന്നും പ്രൊഫ. സുധാകരൻ പറഞ്ഞു. മാവേലിക്കര ബിഷപ്പ് മൂർ കോളജിലെ റിട്ട. ഹിന്ദി അദ്ധ്യാപകനായ പ്രൊഫ. കെ. ഡി. സുധാകരൻ യുക്തിവാദി സംഘം നേതാവുമാണ്.

pala
Advertisment