New Update
പാലാ : ഇടമറ്റം, പൈക കൈരളി ബേക്കറികളുടെ ഉടമയായിരുന്ന ഉരുളികുന്നം കല്ലോലിക്കൽ കെ എം തങ്കപ്പൻ നായർ നിര്യാതനായി. ഹൃദയാഘാദം മൂലം ഇന്ന് രാവിലെയായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് ഉരുളികുന്നത്തെ വിട്ടു വളപ്പിൽ.
Advertisment
/sathyam/media/post_attachments/ApcwOEe4pw6evYFZHOtv.jpg)
നാലു പതിറ്റാണ്ടിന് മുന്‍പ് ഇടമറ്റത്ത് ആദ്യമായി ബേക്കറിയും ബോര്‍മയും തുടങ്ങിയത് തങ്കപ്പന്‍ നായരും സഹോദരനും ചേര്‍ന്നായിരുന്നു. ഇന്നും ഇടമറ്റത്തെ ജനപ്രിയ ബ്രാണ്ടാണ് കൈരളി ബോര്‍മയിലെ ഉത്പന്നങ്ങള്‍.
പ്രത്യേകിച്ച് ഇടമറ്റം കെ ടി ജെ എം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ബട്ടര്‍ബണ്‍ പോലുള്ള ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തങ്കപ്പന്‍ നായരുടെ കൈരളിയില്‍ ഒരുക്കിയിരുന്നു. അതിനാല്‍ തന്നെ ഇവിടുത്തെ രണ്ടു തലമുറക്കു പ്രിയങ്കരനാണ് തങ്കപ്പന്‍ നായര്‍. അനാരോഗ്യത്തെ തുടര്‍ന്ന് അടുത്തിടെയാണ് ഈ ബേക്കറി നടത്തിപ്പ് അദ്ദേഹം അടുപ്പക്കാര്‍ക്ക് കൈമാറിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us