നാർക്കോട്ടിക് ജിഹാദ്; മുന്നറിയിപ്പ് മാത്രം, ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്ന് പാലാ രൂപത

New Update

പാലാ : ബിഷപ്പ്​ മാർ ജോസഫ്​ കല്ലറങ്ങാട്ടിലിൻറെ നാർക്കോട്ടിക് ജിഹാദ് പ്രസ്​താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി പാലാ രൂപത രം​ഗത്ത്. ബിഷപ്പിന്റെ പ്രസ്താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്നും സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് നൽകിയതെന്നും രൂപത പറഞ്ഞു.

Advertisment

publive-image

ആരെയും വേദനിപ്പിക്കാൻ ബിഷപ് ശ്രമിച്ചിട്ടില്ല. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ ഓർമിപ്പിക്കുകയാണ് ചെയ്തത്. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും പാലാ രൂപത ആവശ്യപ്പെട്ടു.

മതങ്ങളുടെ പേരും ചിഹ്​നവും ഉപയോഗിച്ച്​ ചെറിയവിഭാഗം തെറ്റ്​ ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്​പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാമെന്നും രൂപത പ്രസ്​താവനയിൽ പറയുന്നു.

pala news
Advertisment