നാട്ടുകാരന്‍ ഡി.വൈ.എസ്.പി. താരമായി; കോട്ടയം ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായി ജില്ലാ പോലീസ് മീറ്റ് ചാമ്പ്യന്‍ഷിപ്പ് പാലായ്ക്ക്

New Update

കോട്ടയം : കോട്ടയം ജില്ലാ ഹെഡ്ക്വാര്‍ട്ടറുമായി പാലാ സബ്ഡിവിഷന്‍ 208 പോയിന്റ് വീതം നേടി ചാമ്പ്യന്‍ഷിപ്പ് പങ്കിടുകയായിരുന്നു. ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ടീമില്‍ നിന്നല്ലാതെ പുറത്തൊരു സബ്ഡിവിഷന് ചാമ്പ്യന്‍ഷിപ്പ് ലഭിക്കുന്നത്.

Advertisment

publive-image

പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ പാലാ ഡി.വൈ.എസ്.പി. ഷാജു ജോസാണ് പാലാ സബ്ഡിവിഷനെ നയിച്ചത്. മുന്‍ അദ്ധ്യാപകൻ കൂടിയായ ഷാജു സ്കൂൾ കോളേജ് പഠന കാലഘട്ടത്തിൽ വോളിബോള്‍ താരം കൂടിയായിരുന്നു.

4x100 മീറ്റര്‍ റിലേയില്‍ ഇദ്ദേഹത്തിന് സ്വര്‍ണ്ണം ലഭിച്ചു. ഷോട്ട്പുട്ടിലും ഹൈജംപിലും രണ്ടാംസ്ഥാനവും 100 മീറ്ററില്‍ മൂന്നാം സ്ഥാനവും ലഭിച്ചു.ഷാജു ജോസ് പങ്കെടുത്ത വോളിബോൾ ടീം രണ്ടാംസ്ഥാനത്തുമെത്തി.

പാലാ സബ്ഡിവിഷനില്‍ ഈരാറ്റുപേട്ട ജനമൈത്രി പോലീസിലെ എ.എസ്.ഐ. ബിനോയി തോമസ് ഹാമര്‍ത്രോയിലും ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും (സീനിയര്‍ വിഭാഗം) ഒന്നാം സ്ഥാനത്തോടെ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടി. ബാസ്‌കറ്റ് ബോളിലെ ബെസ്റ്റ് പ്ലെയറും ബിനോയിയാണ്. പാലാ അന്ത്യാളം സ്വദേശിയായ ബിനോയി ദേശീയ- അന്തർദ്ദേശീയ മത്സരങ്ങളിൽ മികവു തെളിയിച്ച കായിക താരമാണ്.

രാമപുരം പോലീസ് സ്റ്റേഷനിലെ എ.ആര്‍. ജഗതി, ഈരാറ്റുപേട്ട സ്റ്റേഷനിലെ ശരത്കൃഷ്ണദേവ്, മരങ്ങാട്ടുപള്ളി സ്റ്റേഷനിലെ റെജിമോള്‍ സെബാസ്റ്റ്യന്‍, രാമപുരം പോലീസ് സ്റ്റേഷനിലെ തങ്കമ്മ എന്നിവരുടെ മിന്നുന്ന പ്രകടനത്തോടെയാണ് പാലാ സബ് ഡിവിഷന് ചരിത്രനേട്ടം സ്വന്തമായത്.

ബാസ്‌കറ്റ് ബോളില്‍ ഒന്നാം സ്ഥാനത്തെത്തിയ പാലാ സബ്ഡിവിഷന്‍ വോളിബോളില്‍ രണ്ടാം സ്ഥാനത്തും വടംവലിയില്‍ മൂന്നാംസ്ഥാനത്തും എത്തി.വിജയികള്‍ക്ക് കോട്ടയം പോലീസ് ചീഫ് ഡി. ശില്പ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

ജില്ലാ പോലീസ് മീറ്റിന്റെ ചരിത്രത്തിലാദ്യമായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പാലാ സബ്ഡിവിഷനെ വിവിധ ജനപ്രതിനിധികൾ അഭിനന്ദിച്ചു.

Advertisment