2015 മുതല്‍ ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മാനസിക രോഗത്തിനുള്ള മരുന്ന് കലര്‍ത്തി നല്‍കി; നിരന്തരം ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ച് യുവാവ്; ഒടുവില്‍ ഭര്‍ത്താവ് സത്യം കണ്ടെത്തിയത് ഭാര്യയുടെ സുഹൃത്തിന്റെ സഹായത്തോടെ; പാലായില്‍ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പാലായില്‍ 2015 മുതല്‍ ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മാനസിക രോഗത്തിനുള്ള മരുന്ന് കലര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍. മീനച്ചില്‍ പാലാക്കാട് ആശാ സുരേഷ് ആണ് അറസ്റ്റിലായത്.

Advertisment

publive-image

2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനു ശേഷം 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കുകയും സ്വന്തമായി പ്രമുഖ എസ്‌കിമിന്റെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു.

ബിസിനസ്സ് പച്ച പിടിച്ചതിനോടൊപ്പം 2012-ല്‍ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍  കഴിഞ്ഞത് മുതല്‍ഭാര്യ നിസ്സാര കാര്യങ്ങളെ ചൊല്ലി ചില്ലറ പിണക്കങ്ങള്‍ ഉണ്ടായിരുന്നതായി യുവാവ് പറയുന്നു.

യുവാവിന് തുടര്‍ച്ചയായി അനുഭവപ്പെടുന്ന ക്ഷീണത്തെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും ഷുഗര് താഴ്ന്നു പോയതാകാം കാരണം എന്ന് കരുതി മരുന്ന് കഴിച്ചെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബര് മാസത്തില 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നാതിരുന്നതിനാല് തോന്നിയ സംശയം ആണ് ഈ കേസ്സിലേക്ക് വഴിത്തിരിവായത്.

ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് യുവാവ് കാര്യത്തെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് പറയുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതല് ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയും മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്‌സ് ആപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. 

Advertisment