ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാലാ: പാലാ ടൗണിലെ പഴം-പച്ചക്കറി വ്യാപാരി സുമേഷ് (40) നെ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാത്രി വരേണ്ട സമയമായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കട തുടങ്ങിയതിൽ കട ബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
Advertisment
/sathyam/media/post_attachments/q50e3PMItP8Gv4eYDK0k.jpg)
പാലാ ജനറൽ ആശുപത്രിക്കു സമീപമുള്ള ന്യൂ ബസാർ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് കടയുടെ മുന്നിൽ തന്നെയുണ്ട്. ബൈക്കിൽ വീട്ടിലേക്കുളള തക്കാളിയും പൊതിഞ്ഞ നിലയിൽ കാണപ്പെട്ടു .പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കൊണ്ടിരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us