ആലപ്പുഴ: ആലപ്പുഴയിലെ ഒരു ഇടത്തരം കുടുംബം . ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഏതുസമയവും മൊബൈല്‍ ഫോണിലാണ്. മതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍ പ്പോലും വരാന്‍ സമയമില്ലാതെ കുട്ടിയുടെ ഓൺലൈൻ പഠിത്തം.
/sathyam/media/post_attachments/p30OEmvvuiTy7n0eSeN7.jpg)
ഇത്ര മിടുക്കിയാണല്ലോ തങ്ങളുടെ കുട്ടിയെന്ന് അവര്‍ ആശ്വസിച്ചു. പക്ഷേ ഒരിക്കല്‍ പോലീസ് ഈ മൊബൈല്‍ ഫോണ്‍ ഉടമയെ തേടി പെണ്‍കുട്ടിയുടെ വീട്ടില്‍ വന്നപ്പോഴാണ് ഞെട്ടലോടെ മാതാപിതാക്കള്‍ ആ കാര്യം മനസ്സിലാക്കിയത്; തങ്ങളുടെ കുട്ടി കഞ്ചാവിന് അടിമയായ ഒരു യുവാവുമായി ഫോണില്‍ ദീര്‍ഘനേരം ചാറ്റിംഗ് നടത്തിയിരുന്നു !
അവനെ മറ്റൊരു കേസില്‍ പോലീസ് പൊക്കിയപ്പോഴാണ് പെണ്‍കുട്ടിയുമായുള്ള ചാറ്റിംഗ് ശ്രദ്ധിത്തുന്നതും ജനമൈത്രി പോലീസ് വീട്ടില്‍ എത്തുന്നതും. ഇങ്ങനെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ആധിക്യത്തില്‍ മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെ ഒന്നാന്തരം ഒരു ഉദാഹരണമാണിത് .
വലവൂര്‍ ഗവ. യു.പി. സ്‌കൂളിലെ മാതാപിതാക്കള്‍ക്കായി ക്ലാസെടുക്കവെ പാലാ പോലീസ് സ്റ്റേഷനിലെ ജനമൈത്രി കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ എ.എസ്.ഐ; എ.റ്റി. ഷാജിയാണ് പഴയ ഈ സംഭവം വിശദീകരിച്ചത്.
കുട്ടികള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ മൊബൈൽ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും എന്തെങ്കിലും സംശയങ്ങള്‍ തോന്നിയാല്‍ കുറഞ്ഞപക്ഷം അദ്ധ്യാപകരെയെങ്കിലും വിവരം അറിയിക്കണമെന്നും അദ്ദേഹം തുടര്‍ന്നു. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ ജാഗ്രത അനിവാര്യമാണെന്നും ഷാജി ചൂണ്ടിക്കാട്ടി.
വാട്‌സ് ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചാണ് എ.എസ്.ഐ. എ.റ്റി. ഷാജി മാതാപിതാക്കൾക്കായി ക്ലാസെടുത്തത്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ പശ്ചാത്തലത്തില്‍ ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ നമ്മുടെ കുട്ടികളെ ചതിയില്‍പെടുത്താന്‍ എല്ലായിടത്തും ഗൂഢസംഘങ്ങള്‍ ഉണ്ടെന്നും ഇവര്‍ക്കെതിരെ ജാഗരൂകരായിരിക്കണമെന്നും പോലീസ് ഓഫീസര്‍ വിശദീകരിച്ചു.
ഹെഡ്മാസ്റ്റര്‍ രാജേഷ് ശ്രീഭദ്ര അദ്ധ്യക്ഷത വഹിച്ചു. വനിതാ പോലീസ് ഓഫീസര്‍ ആരണ്യ മോഹന്‍, പി.ടി.എ. പ്രസിഡന്റ് റെജി തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us