പാലാ നഗരസഭ രണ്ടാം ഘട്ടം ഓൺലൈൻ വ്യാപാര ലൈസൻസ് പുതുക്കൽ മേള ഇന്നുമുതൽ പാലാ ടൗൺ ഹാളിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: പാലായിലെ വ്യാപാരികളുടെ നഗരസഭ ലൈസൻസ് പുതുക്കൽ രണ്ടാം ഘട്ടം അദാലത്ത് മുൻസിപ്പൽ ടൗൺ ഹാളിൽ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു. മേള ഇന്നും നാളെയും തുടരും.

Advertisment

publive-image

ഇതുവരെയും ലൈസൻസ് പുതുക്കാത്ത വ്യാപാരികൾ , ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ലൈസൻസ് പുതുക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ഇതുമായി സഹകരിച്ച എല്ലാ വ്യാപാരി വ്യവസായി സുഹൃത്തുക്കളോടും ചെയർമാൻ നന്ദി രേഖപ്പെടുത്തി.

ഇതിനോടകമായി ആയിരത്തി മുന്നൂറിലധികം പേർ പ്രസ്തുത സൗകര്യം ഉപയോഗപ്പെടുത്തി ലൈസൻസ് പുതുക്കിയതായി ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു.

പ്രസ്തുത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാജു തുരുത്തേൽ, ബിന്ദു മനുവരിക്കാനിക്കൽ,  നീന ജോർജ് ചെറുവള്ളിയിൽ, തോമസ് പീറ്റർ, കൗൺസിലർമാരായ ലീന സണ്ണി, പ്രൊഫസർ സതീശ് ചൊള്ളാനി,  സാവിയോ കാവുകാട്ട്, മായാ പ്രദീപ്, എന്നിവർ പ്രസംഗിച്ചു.

Advertisment