ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
പാലാ: പാലായില്‍ പെട്ടിക്കടയില്‍ ഹാന്‍സ് വില്‍പ്പന നടത്തിയ കടയുടമ പിടിയില്‍. നിരോധിത പുകയില ഉല്‍പ്പന്നം വിറ്റ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Advertisment
/sathyam/media/post_attachments/jlUFyjyjixfjOCU3RFFL.jpg)
കടയില്‍ നിന്ന് 107 പാക്കറ്റ് ഹാന്‍സും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കത്രീഡല്‍- വെള്ളിയാപ്പള്ളി റോഡിലുള്ള പെട്ടിക്കടയില്‍ ഹാന്‍സ് വില്‍പ്പന തകൃതിയായി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി തോംസണിന്റെ നിര്‍ദേശാനുസരണമാണ് പൊലീസ് സംഘമെത്തിയത്.
സബ് ഇന്‍സ്പെക്ടര്‍ എം ഡി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കടയില്‍ നടത്തിയ പരിശോധനയില്‍ കൂടുതല്‍ ഹാന്‍സ് കണ്ടെടുക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള സമീപത്തെ രണ്ട് വാടക വീടുകള്‍ പരിശോധിച്ചതില്‍ ഒരിടത്ത് നിന്ന് 30 പാക്കറ്റുകള്‍ കൂടി കണ്ടെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us