Advertisment

ബാങ്കില്‍ നിന്നു പണവുമായി ഇറങ്ങുന്നവരെ പിന്തുടരും, തന്ത്രപൂര്‍വ്വം പണം തട്ടിയെടുത്ത് മുങ്ങും; പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ച് മുങ്ങിയ പ്രതി പൊലിസിന്റെ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

Advertisment

തൃശ്ശൂർ : ബാങ്കില്‍ നിന്നു പണവുമായി ഇറങ്ങുന്നവരെ പിന്തുടര്‍ന്ന് തന്ത്രപൂര്‍വ്വം പണം തട്ടിയെടുത്ത് മുങ്ങുന്ന പ്രതി പൊലിസിന്റെ പിടിയില്‍. തൃശ്ശൂർ പീച്ചി ചാലിയിൽ വീട്ടിൽ റോയിച്ചൻ( 47 ) ആണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പൈക എസ്.ബി ഐ യിൽ നിന്നും പണമെടുത്ത് സ്കൂട്ടറിൽ പുറപ്പെട്ട നേഴ്‌സറി ഉടമയെ  പിന്തുടർന്ന റോയിച്ചൻ , ബെന്നി ഫോൺ ബില്ലടയ്ക്കാൻ എക്ചേഞ്ചിൽ കയറിയപ്പോൾ സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച്  ബൈക്കിൽ കയറി  രക്ഷപെടുകയായിരുന്നു.

ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെടുന്നത് സമീപത്തെ ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് പാലാ പോലീസ് നടത്തിയ അന്വേഷണം പ്രതിയിൽ എത്തുകയായിരുന്നു.

publive-image

ബാങ്കിൽ നിന്നും പണം എടുത്ത് വരുന്നവരുടെ പിന്നാലെ നമ്പർ മറച്ച ഡിസ്കവർ ബൈക്കിലാണ് ഇയാള്‍ പിന്തുടര്‍ന്നിരുന്നത്‌ . രാമപുരം, കൂത്താട്ടുകുളം, തൊടുപുഴ, ചാലക്കുടി, മൂവാറ്റുപുഴ തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഇയാള്‍ നിരവധി പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്ന് പരാതിയുണ്ട്‌.

publive-image

Advertisment