പാലാ: കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും വീണ് ബിരുദ വിദ്യാർഥിക്ക് പരിക്ക് പറ്റിയ സംഭവം ആത്മഹത്യാ ശ്രമമെന്ന് റിപ്പോർട്ട്. കോളേജിൽ ഹാജർ കുറവായതിന് രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാൻ അധ്യാപകർ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിലാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് റിപ്പോർട്ട്. രാമപുരത്താണ് സംഭവം .
/sathyam/media/post_attachments/roREKTMmCG76e0hioCwk.jpg)
ബി എ അവസാന വർഷ വിദ്യാർഥിയാണ് അദ്ധ്യാപകർ രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടതിന് കോളേജിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ അധ്യാപകരും വിദ്യാർഥികളും ചേർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി അപകട നില തരണം ചെയ്തിട്ടുണ്ട്.
മൂന്നാം വർഷ ബി എ വിദ്യാർഥിയായ ഈ കുട്ടിക്ക് 56 ശതമാനം മാത്രമായിരുന്നു ഈ വർഷത്തെ ഹാജർ നില. ഇത് അവസാന വർഷ സർവ്വകലാശാലാ പരീക്ഷ എഴുതുന്നതിനുപോലും തടസമാകുമെന്നു കണ്ടപ്പോഴാണ് വിശദാoശങ്ങൾ അറിയാൻ രക്ഷിതാവിനെ വിളിച്ചുകൊണ്ടുവരാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടത്.
രക്ഷിതാവിനോട് അധ്യാപകർ ഹാജർ വിവരം പറഞ്ഞാൽ വീട്ടിൽ നിന്നും വഴക്ക് കിട്ടുമോ എന്ന ഭയമാണ് കുട്ടിയെ ഇതിനു പ്രേരിപ്പിച്ചത്.
അതേസമയം സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായതായും ആക്ഷേപമുണ്ട്. പതിനായിരങ്ങൾ സെമസ്റ്റർ ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്വാശ്രയ കോളേജിലാണ് സംഭവം.
ഈ വിദ്യാർഥി പതിവായി ക്ലാസിൽ വരാതിരുന്നത് സമയാ സമയങ്ങളിൽ രക്ഷിതാക്കളെ അറിയിക്കുന്നതിൽ കോളേജ് അധികൃതരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങൾ വളരെ ചിലവു കുറഞ്ഞ എളുപ്പത്തിലുള്ള ആധുനിക സംവിധാനങ്ങൾ നിലവിലുണ്ട്, അത് ഏറെ പ്രചാരത്തിലുമുണ്ട്.
സ്‌കൂളുകളിൽ പോലും രാവിലെ ഹാജർ എടുക്കുന്ന ആദ്യ മണിക്കൂറിൽ തന്നെ ഹാജറില്ലാത്ത കുട്ടികളുടെ വിവരം മിനിറ്റുകൾക്കുള്ളിൽ രക്ഷിതാവിന്റെ മൊബൈൽ ഫോണിലേക്ക് എസ് എം എസ് സന്ദേശമായി അയക്കുന്നതാണ് പതിവ്. കുറഞ്ഞ ചിലവിൽ ഏറ്റവും വേഗത്തിൽ എളുപ്പത്തിൽ ചെയ്യാവുന്ന സംവിധാനമാണിത്.
ഐ ടി മേഖലയിലെ ഉയർന്ന കോഴ്‌സുകൾപോലും വിജയകരമായി നടത്തുന്ന ഉയർന്ന നിലവാരമുള്ള ഈ സ്ഥാപനത്തിൽ നിന്നും ഇത്തരം സംവിധാനങ്ങൾ സർവ്വസാധാരണമായ ഈ കാലഘട്ടത്തിൽ ക്ലാസിൽ കുട്ടിയുടെ സാന്നിധ്യം രക്ഷിതാവിനെ അറിയിക്കാൻ ഹാജർ നില 56 ശതമാനത്തിലേക്ക് കൂപ്പുകുത്തും വരെ കാത്തിരിക്കേണ്ടിവന്നതാണ് വിമർശനം ക്ഷണിച്ചു വരുത്തുന്നത്.
ഒപ്പം മക്കളോട് പരുക്കനായി പെരുമാറുന്ന രക്ഷിതാക്കൾക്കുള്ള മുന്നറിയിപ്പും കൂടിയാണ് രാമപുരത്തെ സംഭവം. വീട്ടിലെ വഴക്കു ഭയന്നാണ് കുട്ടി കടുംകൈ ചെയ്തതെന്നാണ് റിപ്പോർട്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us