ജനചേതന യാത്രയുടെ പ്രചാരണത്തിനു മുമ്പേ വിളംബര യാത്ര ആരംഭിച്ചു

New Update

പാലാ: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ജനചേതന യാത്ര അന്ധവിശ്വാസങ്ങൾക്കും ലഹരിക്കും അനാചാരങ്ങൾക്കും എതിരെ . മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോക്ടർ സിന്ധു മോൾ ജേക്കബ് നയിക്കുന്ന വിളബര ജാഥ പുഞ്ഞാർ , പൂഞ്ഞാർ തെക്കേക്കര ഗ്രന്ഥശാല നേതൃ സമിതിയുടെ നേതൃത്വത്തിൽ ശ്രീ അവിട്ടം തിരുനാൾസ്മാരക ഗ്രന്ഥശാല പൂഞ്ഞാർ അങ്കണത്തിൽ വച്ച് സ്വീകരണം നൽകി.

Advertisment

publive-image

സ്വീകരണ യോഗത്തിൽ എടിഎം ലൈബ്രറി സെക്രട്ടറി വി കെ ഗംഗാധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫസർ ചന്ദ്ര മോഹനൻ ഉദ്ഘാടനം ചെയ്തു . യോഗത്തിൽ ജയ കേരള ലൈബ്രറി സെക്രട്ടറി യാസർ ഷെരീഫ് സ്വാഗതം ആശംസിച്ചു .

ലൈബ്രറി കൗൺസിൽ മെമ്പർ കെ എസ് രാജു മുഖ്യ പ്രഭാഷണം നടത്തി .ആശംസകൾ അർപ്പിച്ചുകൊണ്ട് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവര്‍ സ്വീകരണങ്ങൾ ഏറ്റുവാങ്ങി .

ജാഥാ ക്യാപ്റ്റൻ ഡോക്ടർ സിന്ധു മോൾ ജേക്കബ് നന്ദിയും രേഖപ്പെടുത്തി .വിവിധ ലൈബ്രറികളെ കേന്ദ്രീകരിച്ച് ഷെറിൻ , വേണു ഗോപാൽ, സുനീഷ് കുമാർ ,എടിഎം ലൈബ്രറി വനിതാ വേദി കൺവീനർ ബിന്ദു അശോകൻ, പെൻഷൻ സംഘടന സെക്രട്ടറി അബ്ദുൽ റസാക്ക്, ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി സുരേഷ് കുമാർ ,കെ കെ എടിഎം ലൈബ്രറി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി കെ ഷിബുകുമാര്‍, പിജി പ്രമോദ് കുമാർ, എ എൻ ഹരിഹര അയ്യർ, ജോയ് തെങ്ങുംപള്ളി, ലൈബ്രറി വൈസ് പ്രസിഡണ്ട് എംകെ വിശ്വനാഥൻ, ഡി വിലാസിനിയമ്മ ,ലൈബ്രറേറിയൻ ഷൈനി പ്രദീപ് തുടങ്ങിയവർ സ്വീകരണം നൽകി.

Advertisment