ഉടുമ്പാട് എ.എൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചന പ്രവാഹം

New Update

പാലാ: ഇടനാട്, വലവൂർ മേഖലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മാർക്സിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ അഹോരാത്രം പ്രവർത്തിച്ച ഉടുമ്പാട് എ.എൻ രാജുവിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടത്തപ്പെട്ടു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്ജ്, സിപിഐ നേതാവ് ഭാസ്കരൻ, സിപിഐഎം ഏരിയാ സെക്രട്ടറി പി.എം ജോസഫ്, ഏരിയാ കമ്മിറ്റി നേതാക്കളായ വി.ജി സലി, ജോയി കൂഴിപ്പാലാ, വി.ജി വിജയകുമാർ, കെ.കെ ഗിരീഷ്, പി.ജെ വർഗീസ് , കേരള കോൺഗ്രസ് നേതാവ് മാടപ്പാട്ട് ബാബു എന്നിവർ പ്രസംഗിച്ചു.

മന്ത്രി വി എൻ വാസവൻ, സിപിഐഎം സംസ്ഥാന നേതാക്കളായ എവി റസ്സൽ, അഡ്വ കെ അനിൽകുമാർ, കർഷക സംഘം നേതാക്കളായ കെ.രാധാകൃഷ്ണന്‍, പ്രൊഫ ആർ നരേന്ദ്ര നാഥ് ഉൾപ്പെടെയുള്ളവയുടെ നേതാക്കൾ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.

Advertisment