പാലാ അന്തീനാട്ടില്‍ അജ്ഞാത വാഹനമിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം

New Update

പാല: പാലാ അന്തീനാട്ടില്‍ അജ്ഞാത വാഹനമിടിച്ച് വ്യാപാരിക്ക് ദാരുണാന്ത്യം. അന്തിനാട് കവിയില്‍ കെടി മാണി( 73) ആണ് ഇന്നലെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. വൈകിട്ട് എട്ടരയോടെ അന്തീനാട് റേഷന്‍ കടയ്ക്ക് സമീപം റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്ന മാണിയെ അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Advertisment

publive-image

ഭാര്യ ലീലാമ്മ മരങ്ങാട്ടുപള്ളി കമ്പളുങ്കല്‍ കുടുംബാംഗം. മക്കള്‍: കവിത(യുകെ), കെഎംതോമസ്, ജോസ് സെബാസ്റ്റിയന്‍( യുകെ) .മരുമക്കള്‍: ജോജി (യുകെ), സിത്താര, അനു(യുകെ). സംസ്‌ക്കാരം പിന്നീട്

pala obit
Advertisment