സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക് ദൗത്യം രാമപുരത്ത്‌

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 1, 2020

രാമപുരം: കേരള സര്‍ക്കാര്‍ ആയുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിത് ദൗത്യം രാമപുരം പഞ്ചായത്തില്‍ ആനക്കല്ല് കോളനിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

ആനക്കല്ല് കോളനി, വെള്ളിലാപ്പള്ളി കോളനി എന്നിവടങ്ങളിലെ മുഴുവന്‍ ആളുകളെയും ഡോക്ടര്‍മാരടങ്ങിയ സംഘം പരിശോധിച്ച് മരുന്നുകള്‍ നല്‍കി. രാമപുരം ഗവ.ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ രാമപുരം പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായി ജനപ്രതിനിധികള്‍, ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ ഹോമിയോ മരുന്നുകള്‍ വിതരണം ചെയ്തിരുന്നു.

ജില്ലാ പഞ്ചായത്തംഗം അനിത രാജു, ഗ്രാമപഞ്ചായത്തംഗങ്ങളായ സെല്ലി ജോര്‍ജ്, ഷൈനി സന്തോഷ് , മെഡിക്കല്‍ ഓഫീസര്‍ ഡോ റീനു രാജ്, ഡോ അശ്വതി ബി നായര്‍, ഡോ. അമ്പിളി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

×