അനിൽ ഉമ്മൻ പാലാ ആർ.ഡി.ഒ, എസ്. ശ്രീജിത്ത് തഹസീൽദാർ

New Update

publive-image

പാലാ:പാലാ ആർഡിഒ ആയി അനിൽ ഉമ്മനും മീനച്ചിൽ തഹസീൽദാറായി എസ് ശ്രീജിത്തും ചുമതലയേറ്റു.

Advertisment

അനിൽ ഉമ്മൻ കോട്ടയം, ഇടുക്കി ജില്ലകളിൽ  എഡിഎമ്മും, ആർഡിഒയുമായിരുന്നു. ഇടുക്കി ആർഡിഒ പദവിയിൽ നിന്നാണ് പാലാ ആർഡിഒ സ്ഥാനത്തേയ്ക്ക് വന്നത്. ഏറ്റുമാനൂർ സ്വദേശിയാണ്.

രാമപുരം പൂവക്കുളം സ്വദേശിയായ എസ് ശ്രീജിത്ത് മൂവാറ്റുപുഴ തഹസീൽദാറായിരുന്നു. വൈക്കം ഇടുക്കി താലൂക്ക് ഓഫീസുകളിലും തഹസീല്‍ദാറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം മീനച്ചിൽ തഹസീൽദാറായി ചുമതലയേറ്റത്.

pala news
Advertisment