കല്യാണത്തിനും മരണത്തിനും പോലും 20 പേർ മാത്രമെന്ന് കർശന നിർദ്ദേശം നിലനിൽക്കെ പാലാ റിലയൻസിൽ ജീവനക്കാർ മാത്രം 50 പേർ ! പോലീസെത്തി റിലയൻസ് പൂട്ടിച്ചു

New Update

പാലാ : കല്യാണത്തിനും മരണത്തിനും പോലും 20 പേർ മാത്രമെന്ന് കർശന നിർദ്ദേശം നിലനിൽക്കെ ഇന്നത്തെ നിയന്ത്രണ ദിവസം പാലാ റിലയൻസിൽ ജീവനക്കാർ തന്നെ  ഉണ്ടായിരുന്നത്‌ 50 പേർ. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കൂടുതല്‍ ജീവനക്കാരുമായി പ്രവര്‍ത്തിച്ച സ്ഥാപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്.

Advertisment

publive-image

വിവരമറിഞ്ഞ്‌ പാലാ സി.ഐ. കെ.പി. ടോംസൻ്റെ നേതൃത്വത്തിൽ പോലീസെത്തി റിലയൻസ് പൂട്ടിച്ചു. മാനേജർക്കെതിരെ കേസ്സെടുക്കുമെന്നും സി. ഐ. പറഞ്ഞു. കടയിലുണ്ടായിരുന്നത് 35 ജീവനക്കാരെന്നും സി.ഐ പറഞ്ഞു.

Advertisment