സംസ്ഥാനത്തെ ഏറ്റവും പ്രമുഖ രൂപതയെന്നും ഇന്ത്യയിലെ
വത്തിക്കാനെന്നുമറിയപ്പെടുന്ന പാലാരൂപത സപ്തതി നിറവില്‍.
/sathyam/media/post_attachments/olUXT4OcRFsEtftDyLkT.jpg)
ഭാരതത്തിലെ ആദ്യ
വിശുദ്ധയായ അല്‍ഫോന്‍സാമ്മയ്ക്ക് ജന്മം നല്‍കിയ പാലാ രൂപതയ്ക്ക്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വൈദികരും സന്യസ്തരുമുള്ള രൂപതയെന്ന ഖ്യാതിയും
സ്വന്തം.
1950 ജൂലൈ 25നാണ്
പന്ത്രണ്ടാം പീയൂസ്മാര്‍പ്പയുടെ തിരുവെഴുത്ത്
വഴിയാണ് പാലാരൂപത സ്ഥാപിതമായത്.ചങ്ങനാശേരി രൂപത വിഭജിച്ചായിരുന്നു രൂപതയുടെസ്ഥാപനം.
മാര്‍സെബാസ്റ്റ്യന്‍വയലിലായിരുന്നു പ്രഥമമെത്രാന്‍.
1950-നവംബര്‍ 9ന് റോമിലെ
വിശുദ്ധത്രേസ്യായുടെദേവാലയത്തില്‍ വച്ച് കര്‍ദിനാള്‍
എവുജിന്‍ടിസറൻ്റ് സെബാസ്റ്റ്യന്‍ വയലിനെ മെത്രാനായിഅഭിഷേകംചെയ്തു. 1951
ജനുവരി 4 നായിരുന്നുരൂപതയുടെ ഉദ്ഘാടനം.
പാലാ, മുട്ടുചിറ, കുറവിലങ്ങാട്,
ആനക്കല്ല്(ഭരണങ്ങാനം), രാമപുരം എന്നീ അഞ്ച്
ഫൊറോനകളായിരുന്നു ആരംഭത്തില്‍ ഉണ്ടായിരുന്നത്.
ഫാ.എമ്മാനുവേല്‍ മേച്ചേരിക്കുന്നേലിനെവികാരി ജനറലായും ഫാ.മാത്യു കൊട്ടാരത്തുമ്യാലിയെചാന്‍സിലറായും ഫാ.സെബാസ്റ്റ്യന്‍മറ്റത്തിലിനെ പ്രൊക്യുറേറ്ററായും ഫാ.പോള്‍പള്ളത്തുകുഴിയെ പഴ്‌സനല്‍സെക്രട്ടറിയായുംനിയമിച്ചായിരുന്നു രൂപതയുടെപ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട്
1973 ഓഗസ്‌ററ് 15ന് മാര്‍ ജോസഫ് പള്ളിക്കപ്പറമ്പിലിനെ സഹായമെത്രാനായി
നിയമിച്ചു.
1981 മാര്‍ച്ച് 25 ന് അദ്ദേഹംമെത്രാനായിചുമതലയേറ്റു.
2004മെയ് 2 ന് മാർ ജോസഫ്കല്ലറങ്ങാട്ട്‌മെത്രാനായും 2012ഓഗസ്റ്റ് 24 ന്
മാര്‍ ജേക്കബ് മുരിക്കന്‍ സഹായമെത്രാനായുംനിയമിതനായി.
1166ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണമുള്ള രൂപത വൈദികരുടെയും സന്യസ്തരുടെയുംഎണ്ണത്തില്‍ ലോകത്തില്‍ ഏറ്റവുംമുന്നിലാണ്.
രണ്ടായിരത്തോളംവൈദികരും പതിനായിരത്തോളം കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായിസേവനംചെയ്യുന്നു.
480 വൈദികരാണ് രൂപതയില്‍സേവനംചെയ്യുന്നത്. 29 മെത്രാന്മാരും
രൂപതയ്ക്ക് സ്വന്തം. വിശുദ്ധഅല്‍ഫോന്‍സാമ്മ,
വാഴ്ത്തപ്പെട്ടതേവര്‍പറമ്പില്‍കുഞ്ഞച്ചന്‍,
ദൈവദാസന്‍കദളിക്കാട്ടില്‍മത്തായിയച്ചന്‍ എന്നിവരെല്ലാം രൂപതയുടെ വിശ്വാസപാരമ്പര്യത്തിന്റെ നേര്‍സാക്ഷ്യമാണ്.
മെഡിസിറ്റിആശുപത്രിയും എന്‍ജികോളജും മറ്റ് കോളജുകളും സ്‌കൂളുകളും ഉള്‍പ്പെടെ 500ലേറെ സ്ഥാപനങ്ങളും രൂപതയ്ക്കുണ്ട്.
കോട്ടയം, ഇടുക്കി,
എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ മൂന്നരലക്ഷത്തോളംവിശ്വാസികളും
67500 ഭവനങ്ങളുമാണുള്ളത്.
മോണ്‍. ജോസഫ്തടത്തില്‍,
മോണ്‍.ഏബ്രഹാംകൊല്ലിത്താനത്തുമലയില്‍,
മോണ്‍.ജോസഫ്മലേപ്പറമ്പില്‍,മോണ്‍.സെബാസ്റ്റ്യന്‍വേത്താനത്ത്എന്നിവരാണ്‌വികാരിജനറല്‍മാര്‍.
ഫാ.ജോസ് കാക്കല്ലില്‍ ചാന്‍സലറും ഫാ.ജോസഫ് വാട്ടപ്പള്ളില്‍ വൈസ്ചാന്‍സലറുംഫാ.ജോസ്‌നെല്ലിക്കത്തെരുവില്‍ പ്രൊക്യുറേറ്ററുമാണ്.
170ഇടവകകളും17ഫൊറോനകളുമാണ് ഇപ്പോള്‍രൂപതയിലുള്ളത്.
കത്തീഡ്രല്‍, അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍, ഇലഞ്ഞി, കടനാട്,
കടുത്തുരുത്തി, കൂട്ടിക്കല്‍, കോതനല്ലൂര്‍, കുറവിലങ്ങാട്, മൂലമറ്റം,
മുട്ടുചിറ, പൂഞ്ഞാര്‍, പ്രവിത്താനം, രാമപുരം, തീക്കോയി,
തുടങ്ങനാട്എന്നിവയാണ്‌ഫൊറോനകള്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us