പാലായിലെ ലോഡ്ജിൽ റേഷൻ കട വ്യാപാരി തൂങ്ങി മരിച്ച നിലയിൽ 

ന്യൂസ് ബ്യൂറോ, പാലാ
Tuesday, March 16, 2021

പാലാ: റേഷൻ കട വ്യാപാരിയെ പാലായിലെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി വെൺകുറിഞ്ഞി സ്വദേശി ചാർളി ജോൺ ആണ് മരിച്ചതെന്ന് പാലാ പോലീസ് പറഞ്ഞു. 57 വയസ്സായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹം ലോഡ്ജിൽ മുറിയെടുത്തത്.

ഇന്നലെ മുറിക്കു പുറത്തു കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പാലാ എസ്. എച്ച്. ഒ സുനിൽ തോമസിൻ്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തി വരുന്നു

×