ശബരിമല വിഷയത്തിൽ പിണറായി തെറ്റ് തുറന്ന് സമ്മതിക്കണം: കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച എടുത്തു ചാട്ടവും മർക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപ ഭൂമിയാക്കിയത്: എ.കെ.ആന്റെണി

ന്യൂസ് ബ്യൂറോ, പാലാ
Wednesday, September 18, 2019

പാലാ: ശബരിമല വിഷയത്തിൽ പിണറായി തെറ്റ് തുറന്ന് സമ്മതിക്കണമെന്ന് എ.കെ.ആന്റെണി. ഇക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാർ തയ്യാറുണ്ടോ എന്ന് ബിജെപിയും പാലായിൽ വ്യക്തമാക്കണമെന്ന് എ.കെ.ആന്റെണി അവശ്യപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ തെരഞ്ഞെടുപ്പ് യോഗം പാലായിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

’54 വർഷം പാലായ്ക്ക് വേണ്ടി പ്രവർത്തിച്ച മാണിസാറിനോടുള്ള കടപ്പാടും സ്നേഹവും പ്രകടിപ്പിക്കുവാൻ പാലാ കാർക്ക് ലഭിക്കുന്ന അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്. ശബരിമല വിഷയത്തിൽ കോടതി വിധി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ച എടുത്തു ചാട്ടവും മർക്കടമുഷ്ടിയുമാണ് ശബരിമലയെ കലാപ ഭൂമിയാക്കിയത്.. മൂന്നര വർഷമായി ഉണ്ടായ കോടതി വിധികൾ എല്ലാം ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞ പിണറായി ശബരിമല വിഷയത്തിൽ മാത്രം വിധിനടപ്പാക്കാൻ ധൃതി കാണിച്ചതെന്ന് വ്യക്തമാക്കണം

‘ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രചാരണത്തിന് കേരളത്തിലെത്തിയ മോദി വിശ്വാസം സംരക്ഷിക്കാൻ.. ഓർഡിനൻസ് ഇറക്കുമെന്ന് പറഞ്ഞ വാക്ക് പാലിക്കുവാൻ തയ്യാറുണ്ടോ എന്ന് പാലായിൽ പ്രചാരണത്തിന് എത്തുന്ന ബി.ജെ.. പി.നേതാക്കൾ പരസ്യമായി മറുപടി പറയണം.

‘ ശബരിമല വിഷയത്തിൽ വിശ്വാസ സമൂഹത്തെ വഞ്ചിച്ച നരേന്ദ്ര മോദിേയയും പിണറായി വിജയനേയും പാഠം പഠിപ്പിക്കണം’ എല്ലാം ശരിയാക്കുമെന്ന് പത്രത്തിൽ പരസ്യം നൽകി അധികാരത്തിലെത്തിയപ്പോൾ, ശരിയായത് സി.പി.എം പാർട്ടി മാത്രമാണ് ” മൂന്നര വർഷത്തെ ഭരണം കൊണ്ട് ഏറ്റവും സമ്പന്നമായ പാർട്ടിയായി സി.പി.എം മാറി .ഈ തെരഞ്ഞെടുപ്പിൽ ജോസ് ടോം ആണെങ്കിലും പാലാകാരുടെ സ്ഥാനാർത്ഥി മാണി സാർ തന്നെയാണ്. ഇന്ന് കാണുന്ന പാലായു ടെ സൃഷ്ടാവ് മാണിസാർ ആണെന്ന് അദ്ദേഹം പറഞ്ഞു ‘ മന്ത്രിസഭാേയാഗം ചേരുന്നതു പോലും മാറ്റി വച്ച് മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ പാലായിൽ തമ്പടിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് ആൻറണി പറഞ്ഞു.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മുഖ്യ – മന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി: പ്രസിഡണ്ട് മുല്ലപ്പിള്ളി രാമചന്ദ്രൻ ,പി.കെ.കുഞ്ഞാലികുട്ടി എം.പി, പി.ജെ.ജോസഫ്, ബെന്നി ബഹ്നാൻ ,വി.എം.സുധീരൻ, ജോസ്.കെ.മാണി എംപി, സി.പി.ജോൺ, ‘റാം മോഹൻ, ആന്റോ ആന്റ്ണി എം.പി., തോമസ് ചാഴികാടൻ എം.പി ലതികാ സുഭാഷ്, കെ.സി.ജോസഫ് എം എൽ .എ, ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ ,ജോഷി ഫിലിപ്പ്, ഫിലിപ്പ് കുഴികുളം, സണ്ണി തെക്കേേടം എന്നിവർ പ്രസംഗിച്ചു.

×