പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് പാരയായി ടോം തോമസ് എന്ന അപരൻ ; ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്ന് യുഡിഎഫ് ; വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്‍റെ പേര് ഏഴാമതും ടോം തോമസിന്‍റെ പേര് ഒൻപതാമതും

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, September 9, 2019

പാല: പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് , ടോം തോമസ് എന്ന അപരൻ.ഇടത് നേതാക്കളുടെ അറിവോടെയാണ് ടോം തോമസ് മത്സരിക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം .

എന്നാല്‍ ടോം തോമസ് തന്‍റെ സ്ഥാനാര്‍ത്ഥിത്വവും എല്‍ഡിഎഫും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്ന് ഉറപ്പിച്ചു പറയുന്നു .

വോട്ടിംഗ് മെഷിനീല്‍ ജോസ് ടോമിന്‍റെ പേര് ഏഴാമതും ടോം തോമസിന്‍റെ പേര് ഒൻപതാമതുമാണ്. ഇത് ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ചോദ്യത്തിനും സ്ഥാനാര്‍ത്ഥിക്ക് വ്യക്തമായ ഉത്തരമുണ്ട്.

×