/sathyam/media/post_attachments/9O7xBB69DGNTHNAn76Er.jpg)
പാലാ: പാലാ വലവൂരിൽ കൃഷിയിടത്തിൽ തീപ്പിടിച്ചു.നാലേക്കർ കപ്പത്തോട്ടം കത്തി നശിച്ചു. മറ്റ് പത്തേക്ക് റിലും തീ പടർന്നു. വലവൂർ ട്രിപ്പിൾ ഐ.ടി.യുടെ സമീപത്തുനിന്നും ഇന്ന് 11 മണിയോടെ തീ കത്തി പടർന്ന് സമീപത്തുണ്ടായിരുന്ന കൃഷിയിടമാകെ വ്യാപിക്കുകയായിരുന്നു.
പരിസരവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പാലാ ഫയർഫോഴ്സ് പാഞ്ഞെത്തിയെങ്കിലും കുത്തനെയുള്ള കയറ്റമായതിനാൽ തീ പിടിച്ച സ്ഥലത്തേക്ക് ഫയർഫോഴ്സ് ടാങ്കർ എത്തിക്കാനായില്ല.
ഫിലിപ്പ് കുഴികുളത്തിന്റെ സ്ഥലത്താണ് ഏറെ നാശം. ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് കൂടിയായ കർഷകൻ റോയി മാത്യു എലിപ്പുലിക്കാട്ട് ഇവിടെ കൃഷി ചെയ്തിരുന്ന നാല് ഏക്കർ കപ്പത്തോട്ടം പൂർണ്ണമായി കത്തി നശിച്ചു.
പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി റോയി മാത്യു പറഞ്ഞു. സമീപപ്രദേശത്തെ മറ്റ് പത്ത് ഏക്കറോളം കൃഷി സ്ഥലവും കത്തി നശിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥലം സന്ദർശിച്ച കൃഷി വകുപ്പ് അധികാരികളും പ്രാഥമിക വിലയിരുത്തൽ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us