പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു

ന്യൂസ് ബ്യൂറോ, പാലക്കാട്
Monday, April 19, 2021

പാലക്കാട്: പാലക്കാട് വീടിന് തീപിടിച്ച് യുവതി വെന്തുമരിച്ചു. മുതലമട കുറ്റിപ്പാടം കൃഷ്ണന്റെ മകള്‍ സുമ(26) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് സംഭവം. വീടിന് തീപിടിച്ചത് അറിഞ്ഞ് അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ തീയണയ്ക്കും മുന്‍പ് തന്നെ വീട് പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

×