പണി തീരാത്ത പാലക്കാട് മെഡിക്കൽ കോളേജ് ഒപി ഉദ്ഘാടനം; യുവമോർച്ച മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു

author-image
ജോസ് ചാലക്കൽ
New Update

പണി തീരാത്ത പാലക്കാട് മെഡിക്കൽ കോളേജ് ഒപി ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഹസനം മാത്രമാണെന്നു ആരോപിച്ചു യുവമോർച്ചയുടെ നേതൃത്വത്തിൽ പാലക്കാട് മെഡിക്കൽ കോളേജ് ഉദ്ഘാടന വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു.

Advertisment

publive-image

പിഎസ്‌സിയെ നോക്കുകുത്തിയാക്കി ആയിരം പേർക്ക് കരാറടിസ്ഥാനത്തിൽ ജോലി നൽകാനുള്ള തീരുമാനം കേരളത്തിലെ യുവജനങ്ങളോടുള്ള വഞ്ചന ആണെന്ന് യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത്ശിവൻ ആരോപിച്ചു.

യുവമോർച്ച ജില്ല അധ്യക്ഷൻ പ്രശാന്ത് ശിവൻ ജില്ലാ ഉപാധ്യക്ഷൻ കെ എം പ്രതീഷ്, ഹരി പട്ടിക്കര, വിഷ്ണു ഗുപ്ത, മോഹൻദാസ് വെണ്ണക്കര, ഷിജു തേങ്കുറുശ്ശി എന്നിവർ നേതൃത്വം നൽകി.

palakadu prathishedam
Advertisment