പാലക്കാട്: ലൈഫ് മിഷൻ കേസിന്‍റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നാടകീയമായി സരിത്തിനെ കസ്റ്റഡിയിലെടുത്ത വിജിലൻസിനെതിരെ പൊട്ടിത്തെറിച്ച് കേസിലെ പ്രതി സ്വപ്ന സുരേഷ്. കേസിലെ പ്രധാന പ്രതികളിലൊരാളായ എം ശിവശങ്കറിനെ ഇങ്ങനെ വിജിലൻസ് തട്ടിക്കൊണ്ട് പോകുമോ എന്ന് രോഷത്തോടെ സ്വപ്ന സുരേഷ് ചോദിക്കുന്നു.
/sathyam/media/post_attachments/73G69K3C2ztzTo0HXVs2.jpg)
''കേസിലെ പ്രധാന പ്രതികളിൽ ഒരാൾ എം ശിവശങ്കറാണ്. അത് കഴിഞ്ഞാലുള്ള പ്രധാനപ്രതി ഞാനാണ്, സ്വപ്ന സുരേഷ്. ശിവശങ്കറിനെ ഇങ്ങനെ കൊണ്ടുപോകുമോ? സരിത്ത് താഴേത്തട്ടിലെ പ്രതിയാണ്. ഒരു നോട്ടീസ് പോലുമില്ലാതെ സരിത്തിനെ ഇങ്ങനെ കൊണ്ടുപോകുന്നത് എന്തിനാണ്?
അതും എന്‍റെ വാർത്താസമ്മേളനം കഴിഞ്ഞ് 15 മിനിറ്റ് കഴിഞ്ഞപ്പോൾത്തന്നെ? ഒരു തരത്തിലും ഇവിടെ വിജിലൻസ് വരുമെന്ന് നേരത്തേ പറഞ്ഞിരുന്നില്ല. ഇതൊരു വൃത്തികെട്ട കളിയാണ്. ദിസിസ് എ ഡേർട്ടി ഗെയിം'', സ്വപ്ന ആഞ്ഞടിക്കുന്നു.