New Update
പാലക്കാട്: പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണു സംഭവിച്ചതെന്നു മനസിലാക്കാന്‍ ഏറെ സമയമെടുത്തെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ്. ഏറെ പണിപ്പെട്ടാണ് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണവിധേയമാക്കിയത്. ടൂറിസ്റ്റ് ബസ് അമിതവേഗത്തിലായിരുന്നുവെന്നും സുമേഷ് പറഞ്ഞു.
Advertisment
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പാലക്കാട് വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്തിന് സമീപം നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അപകടത്തിൽ വിദ്യാർഥികൾ ഉൾപ്പടെ ഒന്‍പതുപേര്‍ മരിച്ചു. ആറ് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.