Advertisment

' ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു, മറ്റൊരാളുടെ കാലും അറ്റുപോയി; അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയത് കള്ളുവണ്ടിയില്‍, മറ്റുവണ്ടിക്കാർ നിർത്തിയില്ല'; വെളിപ്പെടുത്തി ദൃക്സാക്ഷി

New Update

പാലക്കാട്: വടക്കഞ്ചേരിയിൽ ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയെന്ന് ദൃക്സാക്ഷി.

Advertisment

publive-image

''അപകടത്തിൽ‌ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ​ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂടി ഇവയെല്ലാം കിടന്നിരുന്നത്.

ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ​ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.'' ദൃക്സാക്ഷി പറഞ്ഞു.

Advertisment