New Update
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ വീണ്ടും അറസ്റ്റ്. വെസ്റ്റ് പട്ടാമ്പി സ്വദേശി നൗഷാദിനെ പാലക്കാട് ടൌൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ 48 -ാം പ്രതിയാണ് നൗഷാദ്. ഗൂഢാലോചന, പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് അറസ്റ്റ്.
Advertisment
/sathyam/media/post_attachments/ehMNBXt1pNygbqqartZn.jpg)
കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡൻ്റ് അൻസാർ, പട്ടാമ്പി സ്വദേശി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ. ഒളിവിൽ കഴിയവേയാണ് പിടിയിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us