പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ പിന്‍ചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ചുനിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. അട്ടപ്പാടിക്കു സമീപമാണ് ഓടുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചത്. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്കു പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.
/sathyam/media/post_attachments/rtY07o7ymPNE3LZa6hnd.jpg)
അപകട സമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ നാൽപതിലധികം യാത്രക്കാർ ബസിലുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. ടയർ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.